തിരുവനന്തപുരം:സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി തിരുവനന്തപുരം ജില്ല കമ്മറ്റി ഓഫിസ് സന്ദര്‍ശിക്കുന്നു പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഴുവന്‍ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർഥിച്ചു. ആക്രമണം നടന്ന സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കൊപ്പമാണ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചത്.
ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മറ്റ് നേതാക്കളും ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ജില്ല കമ്മിറ്റി ഓഫിസിനുള്ളിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. സിപിഎമ്മിന്‍റെ മറ്റ് മുതിര്‍ന്ന നേതാക്കളും ജില്ല കമ്മിറ്റി ഓഫിസിലെത്തി. ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍, പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജ എന്നിവരാണ് ഓഫിസ് സന്ദര്‍ശിച്ചത്.
ശനിയാഴ്‌ച (27.08.22) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായത്. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഓഫിസിന്‍റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്‌ത ജില്ല സെക്രട്ടറിയുടെ വാഹനത്തിന് കേടുപാടുണ്ടായി.
Read more: സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ് ; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് ആരോപണം