തിരുവനന്തപുരം :കോൺഗ്രസ് നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ.
ഔദ്യോഗിക പ്രൊഫൈലുകളിലെ അറിയിപ്പുകൾ മാത്രമാണ് പാർട്ടി നിലപാടെന്നും കോൺഗ്രസിൻ്റെ സമുന്നത നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന സോഷ്യൽ മീഡിയ പേജുകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
READ MORE:'തന്‍റെ പേരില്‍ ഗ്രൂപ്പുണ്ടാകില്ല' ; പോസ്റ്റർ ഒട്ടിക്കുന്നവർ പാര്‍ട്ടി ശത്രുക്കളെന്ന് വി.ഡി.സതീശന്‍
'കോൺഗ്രസ് സൈബർ ടീം' തുടങ്ങിയ പേരുകളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പേജുകൾക്ക് പാർട്ടിയുമായോ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളുമായോ ഒരു ബന്ധവുമില്ല.
സ്ഥാപിത താൽപര്യക്കാരുടെ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ വഞ്ചിതരാകരുതെന്നും കെ സുധാകരൻ പറഞ്ഞു.