ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി യോഗം ചേര്‍ന്നാല്‍ മതിയെന്ന് ജോസ്.കെ.മാണി
കേരള കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരേണ്ടത് ചെയര്‍മാന്‍റെ അധ്യക്ഷതയിലാണെന്ന് ജോസ് കെ. മാണി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരേണ്ടത് ചെയര്‍മാന്‍റെ അധ്യക്ഷതയിലാണെന്ന് ജോസ് കെ. മാണി. അതുകൊണ്ട് ആദ്യം ചെയര്‍മാനെ തെരഞ്ഞെടുക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടതെന്നും ജോസ് കെ. മാണി തിരുവനന്തപുരത്ത് പറഞ്ഞു. എംഎല്‍എമാരും എംപിമാരുമെല്ലാം പങ്കെടുക്കുന്നതാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം. ചെയര്‍മാന്‍ യോഗത്തിന്‍റെ അവിഭാജ്യഘടകമായതിനാല്‍ യോഗം ചേരുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റുകയാണ് പി.ജെ ജോസഫ് ചെയ്‌തതെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി. ഇത്തരമൊരു യോഗം ചേരുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജോസ് കെ. മാണി മറുപടി നല്‍കി.