കേരളം

kerala

ETV Bharat / city

മാസ്‌ക് ധരിക്കാതെയുള്ള കോവളം സന്ദര്‍ശനത്തിന്‍റെ ചിത്രം ഫെയ്‌സ്‌ബുക്കില്‍ ; മന്ത്രി റിയാസിന് വിമര്‍ശനം - PA muhammed riyas news

മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ സാധാരണക്കാര്‍ക്ക് നേരെ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം

മാസ്‌ക് ധരിക്കാതെ കോവളം സന്ദര്‍ശനത്തിന്‍റെ ചിത്രം ഫെയ്ബുക്കില്‍  മാസ്‌ക് ധരിക്കാതെ കോവളം സന്ദര്‍ശന  മന്ത്രി റിയാസിനിനെതിരെ വിമര്‍ശനം  മുഹമ്മദ് റിയാസ് വാർത്ത  PA muhammed riyas kovalam visit  PA muhammed riyas kovalam visit news  PA muhammed riyas news  PA muhammed riyas latest
മാസ്‌ക് ധരിക്കാതെ കോവളം സന്ദര്‍ശനത്തിന്‍റെ ചിത്രം ഫെയ്ബുക്കില്‍; മന്ത്രി റിയാസിനിനെതിരെ വിമര്‍ശനം

By

Published : Sep 27, 2021, 6:45 PM IST

തിരുവനന്തപുരം : മാസ്‌ക് ധരിക്കാതെ കുടുംബ സമ്മേതം കോവളം സന്ദര്‍ശിച്ച ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. മന്ത്രിയുടെ പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് നിറയുന്നത്.

ഭാര്യയും കുടുംബാംഗങ്ങളായ നാല് പേരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ സാധാരണക്കാര്‍ക്ക് നേരെ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ALSO READ:ഗുലാബ് ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് മഴ തുടരും , രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇതോടൊപ്പം ട്രോളന്‍മാരും പോസ്റ്റിന് താഴെ സജീവമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള പരാതികളും പോസ്റ്റിന് താഴെ കമന്‍റുകളായി വന്നിട്ടുണ്ട്. റോഡുകളുടെ പരിതാപകരമായ അവസ്ഥകളാണ് ഇത്തരം പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നത്.

ABOUT THE AUTHOR

...view details