തിരുവനന്തപുരം: കോവിഡിനെ തുരത്താൻ ഒറ്റയാൾ പ്രതിരോധ പ്രവർത്തനങ്ങളുമായി പെരിങ്ങമ്മല സ്വദേശി. നെല്ലിവിള പ്രതിഭാ ഭവനിൽ പി. പ്രവീൺ എന്ന മുപ്പത്തിയേഴുകാരനാണ് ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനാകുന്നത്.
കോവിഡിനെ തുരത്താൻ പ്രവീണിന്‍റെ ഒറ്റയാൾ പോരാട്ടം - സമൂഹ അടുക്കള പെരിങ്ങമ്മല
സ്വന്തമായി വാങ്ങിയ സ്പ്രേയറുമായി വിവിധയിടങ്ങള്‍ അണുവിമുക്തമാക്കിയാണ് പെരിങ്ങമ്മല സ്വദേശി ശ്രദ്ധ നേടുന്നത്
പ്രവീണ്‍ പെരിങ്ങമ്മല
സ്വന്തമായി വാങ്ങിയ സ്പ്രേയറുമായി ഗ്രാമത്തെ അണുവിമുക്തമാക്കിയാണ് യുവാവ് രോഗപ്രതിരോധത്തിൽ കണ്ണിയാകുന്നത്. കടകമ്പോളങ്ങള്‍, ആരാധനാലയങ്ങൾ, ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കള, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ തുടങ്ങിയവ ഈ യുവാവ് ശുചിയാക്കും. കമ്യൂണിറ്റി കിച്ചണിലെത്തി ഭക്ഷണം പൊതിയാനും സഹായിക്കും. ലോക്ഡൗൺ ആരംഭിച്ചതിന് പിന്നാലെ 'ദിശ'യില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.