കേരളം

kerala

ETV Bharat / city

കോളജുകളില്‍ ഇന്‍റേണല്‍ അസസ്‌മെന്‍റിന് മിനിമം മാര്‍ക്ക് വേണ്ടെന്ന് കെ.ടി ജലീല്‍

ആരോഗ്യസർവകലാശാലില്‍ മാറ്റം നടപ്പാക്കാന്‍ മന്ത്രി കെ.കെ ശൈലജയോട് ആവശ്യപ്പട്ടിട്ടുണ്ട്. ജയിക്കാന്‍ അധ്യാപകരുടെ ദയാദാക്ഷണ്യത്തിന് കാത്ത് നില്‍ക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

KT Jaleel news  nternal assessment in colleges news  kerala assembly news  കേരള നിയമസഭ  സര്‍വകലാശാല വാര്‍ത്തകള്‍
കോളജുകളില്‍ ഇന്‍റേണല്‍ അസസ്‌മെന്‍റിന് മിനിമം മാര്‍ക്ക് വേണ്ടെന്ന് കെ.ടി ജലീല്‍

By

Published : Feb 10, 2020, 2:52 PM IST

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ ഇന്‍റേണല്‍ അസസ്‌മെന്‍റിന് മിനിമം മാര്‍ക്ക് വേണ്ടെന്ന നിബന്ധന എല്ലാ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകള്‍ക്കും ബാധകമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. ആരോഗ്യ സര്‍വകലാശാലയിലും ഇത് ബാധകമാക്കണമെന്ന് മന്ത്രി കെ.കെ ശൈലജയോട് ആവശ്യപ്പട്ടിട്ടുണ്ട്. ഇന്‍റേണല്‍ മാര്‍ക്ക് കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ജയിക്കാന്‍ അധ്യാപകരുടെ ദയാദാക്ഷണ്യത്തിന് കാത്ത് നില്‍ക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 34 ഗവണ്‍മെന്‍റ് കോളജുകള്‍ക്ക് നാക്ക് അക്രഡിറ്റേഷന്‍ ഉണ്ട്. 144 എയ്ഡഡ് കോളജുകള്‍, 7 എന്‍ജിനീയറിങ് കോളജുകള്‍, 23 സ്വാശ്രയ കോളജുകള്‍ എന്നിവയ്ക്ക് എന്‍ബിഎ അക്രഡിറ്റേഷനുണ്ട്. കേരളത്തിലെ നാല് യൂണിവേഴ്‌സിറ്റികള്‍ എന്‍ഐആര്‍എഫിന്‍റെ ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വി.ജോയ്, എ.എന്‍ ഷംഷീര്‍, ആന്‍റണി ജോണ്‍, ടി.വി രാജേഷ്, പ്രൊഫ. കെ.യു അരുണ്‍ എന്നിവരുടെ ചോദ്യങ്ങൾക്കായി മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details