സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതുതായി അപേക്ഷ നൽകിയത് ഒമ്പത് ലക്ഷത്തോളം പേർ. ജനുവരി 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പട്ടികയിൽ പേര് ചേർക്കാൻ പുതുതായി അപേക്ഷ നൽകിയവരുടെ കണക്കാണ് ഒമ്പത് ലക്ഷം. മണ്ഡലം മാറുന്നതിനുള്ള അപേക്ഷകളും ഇതിൽ പെടുന്നു. അപേക്ഷകൾ പരിശോധിച്ച് ഏപ്രിൽ 4-ന് തീരുമാനം എടുക്കാൻ ജില്ലാ കളക്ടർമാർക്കും തഹസിൽദാർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി.
സംസ്ഥാനത്ത് ഒമ്പത് ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകി - ഏപ്രിൽ
കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ അപേക്ഷകർ. ഏപ്രിൽ 4നകം അപേക്ഷകൾ പരിശോധിച്ച് തീരുമാനം എടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു.
ഫയൽ ചിത്രം
കോഴിക്കോട് ജില്ലയിൽ നിന്ന്1,11,000 പേർ അപേക്ഷ നൽകി. മലപ്പുറത്തുനിന്ന് 1,10,000 ഓളം അപേക്ഷകരുണ്ട്. 15,000 പേർ അപേക്ഷ നൽകിയ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. അപേക്ഷകരിൽ 23472 പേർ പ്രവാസികളാണ്.