യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി - youth deadbody found
മൃതദേഹത്തിൻ്റെ കാൽ നായ കടിച്ചെടുത്ത് റോഡിൽ ഇട്ടതോടെയാണ് നാട്ടുകാരും പൊലീസും ചേർന്ന് പരിശോധന നടത്തിയത്.
യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം:നെടുമങ്ങാട് പാങ്ങോടിനു സമീപം യുവാവിൻ്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പരയ്ക്കാർ കോളനിയിലെ ഷിബു (38) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിൻ്റെ കാൽ നായ കടിച്ചെടുത്ത് റോഡിൽ ഇട്ടതോടെയാണ് നാട്ടുകാരും പൊലീസും ചേർന്ന് പരിശോധന നടത്തിയത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാങ്ങോട് പൊലീസ് അന്വേഷണം തുടങ്ങി.