തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണം കൊടുത്ത് നടത്തുന്ന സ്പോൺസേഡ് പരിപാടിയാണ് നാം മുന്നോട്ടെന്ന് ചെന്നിത്തല ആരോപിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം. പെയ്ഡ് ന്യൂസ് എന്നത് ചീത്ത സംസ്കാരമാണെന്നും ഇത് സ്വതന്ത്ര പത്രപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്നുവെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. അതേ സമയം ജനോപകാര ചർച്ചകൾ ചെയ്യുന്ന പരിപാടിയാണ് നാം മുന്നോട്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
'നാം മുന്നോട്ട്' പണം കൊടുത്ത് നടത്തുന്ന സ്പോൺസേഡ് പരിപാടിയെന്ന് ചെന്നിത്തല - കേരള സര്‍ക്കാര്‍
സ്വന്തം വ്യക്തിത്വം വർധിപ്പിക്കുന്നതിനും മറ്റുള്ളവരെ കുറ്റാരോപിതനാക്കാനും പണം നൽകി ചെയ്യുന്നവയാണ് പെയ്ഡ് ന്യൂസ്. യഥാർഥ പെയ്ഡ് ന്യൂസ് തുടങ്ങിയത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
'നാം മുന്നോട്ട്' ; പണം കൊടുത്ത് നടത്തുന്ന സ്പോൺസേഡ് പരിപാടിയെന്ന് ചെന്നിത്തല
സ്വന്തം വ്യക്തിത്വം വർധിപ്പിക്കുന്നതിനും മറ്റുള്ളവരെ കുറ്റാരോപിതനാക്കാനും പണം നൽകി ചെയ്യുന്നവയാണ് പെയ്ഡ് ന്യൂസ്. യഥാർഥ പെയ്ഡ് ന്യൂസ് തുടങ്ങിയത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.