കേരളം

kerala

ETV Bharat / city

വി.ഡി സതീശനെതിരായ കേസ്; രാഷ്‌ട്രീയ പകപോക്കലെന്ന് മുല്ലപ്പള്ളി - വിജിലൻസ് കേസ്

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേതാക്കളെ സര്‍ക്കാര്‍ കേസില്‍ കുടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

vd stheeshan case  mullappally latest news  മുല്ലപ്പള്ളി രാമചന്ദ്രൻ വാര്‍ത്തകള്‍  വിഡി സതീശനെതിരെ കേസ്  വിജിലൻസ് കേസ്  കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍
വി.ഡി സതീശനെതിരായ കേസ്; രാഷ്‌ട്രീയ പകപോക്കലെന്ന് മുല്ലപ്പള്ളി

By

Published : Nov 26, 2020, 3:16 PM IST

തിരുവനന്തപുരം: വി.ഡി സതീശനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് രാഷ്ട്രീയ പകപോക്കലാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേതാക്കളെ കേസില്‍ കുടുക്കുന്നു. നാലര വര്‍ഷം ഈ ഫയലുകളെല്ലാം സര്‍ക്കാരിന്‍റെ കൈയില്‍ ഉണ്ടായിരുന്നിട്ട് എന്തു കൊണ്ട് അന്വേഷണത്തിനു തയ്യാറായില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

വി.ഡി സതീശനെതിരായ കേസ്; രാഷ്‌ട്രീയ പകപോക്കലെന്ന് മുല്ലപ്പള്ളി

ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഫയലുകള്‍ പൊടിതട്ടിയെടുക്കുന്നു. സര്‍ക്കാരിന് ഇപ്പോഴാണോ ഇക്കാര്യത്തില്‍ ബോധോദയം ഉണ്ടായത്. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് അഭിപ്രായ വ്യത്യാസമില്ല. പക്ഷേ ഒരിക്കല്‍ അന്വേഷിച്ച കേസുകള്‍ ഒന്നൊന്നായി വീണ്ടും അന്വേഷിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. കേസുകളെ കോടതിയില്‍ നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ABOUT THE AUTHOR

...view details