നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്ത്; ശശി തരൂരിനെതിരെ മുല്ലപ്പള്ളി - ശശി തരൂര്‍
പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ
നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്ത്; ശശി തരൂരിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ സംഭവത്തില്‍ ശശി തരൂരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ നിരന്തരം കാണുന്നയാളാണ് തരൂർ. ഡിന്നർ ഡിപ്ലോമസിയും ഡിന്നർ പൊളിറ്റിക്‌സും തന്‍റെ രീതിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.