തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയിൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ തിരുവല്ലം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, മണ്ണന്തല നാലാഞ്ചിറ, ആക്കുളം തുടങ്ങിയ പ്രദേശങ്ങളെ നിയന്ത്രിത മേഖലയാക്കി. വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ പുതുവീട്ടുമേലെ പ്രദേശത്തേയും കണ്ടെയിൻമെന്‍റ് സോണാക്കി ജില്ലാ കളക്ടർ നവജ്യോത് ഖോസ ഉത്തരവിറക്കി.
തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയിൻമെന്‍റ് സോണുകൾ - trivandrum corporation
തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ തിരുവല്ലം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, മണ്ണന്തല നാലാഞ്ചിറ, ആക്കുളം തുടങ്ങിയ പ്രദേശങ്ങളെ നിയന്ത്രിത മേഖലയാക്കി
തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ
ഈ പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും കണ്ടെയ്ൻമെന്‍റ് സോണിന് പുറത്ത് പോകാൻ പാടില്ല. ഈ പ്രദേശങ്ങളുടെ സമീപപ്രദേശത്തുള്ളവരും ജാഗ്രത പുലർത്തണം. അതേ സമയം രോഗവ്യാപനത്തിൽ കുറവ് വന്ന കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പൊന്നറ, മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുദാക്കൽ, ചെമ്പൂർ തുടങ്ങിയ പ്രദേശങ്ങളെ കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.