കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവച്ചു - ഹർത്താലിലെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു

പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്നു രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

By

Published : Feb 18, 2019, 10:56 AM IST

സംസ്ഥാനത്ത് ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എസ്എസ്എല്‍സി, ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി മോഡല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കേരള സർവകലാശാല, എംജി സർവകലാശാല, കാലിക്കറ്റ്-കണ്ണൂർ സർവകലാശാലകൾ തുടങ്ങിയവയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ABOUT THE AUTHOR

...view details