തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷൻ വാങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി പുത്രനെതിരെ കൂടുതൽ കണ്ടെത്തലുകൾ. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വച്ച് മന്ത്രിയുടെ മകൻ വിരുന്നു നടത്തിയതിൻ്റെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. 2018ൽ യുഎഇ യിലെ വിസ കുരുക്കു പരിഹരിച്ചതിന് നന്ദി അറിയിച്ചായിരുന്നു വിരുന്ന്. അന്ന് യു.എ.ഇ കോൺസുലേറ്റിലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. ഇതിനു പിന്നാലെയാണ് ലൈഫ് മിഷൻ ഇടപാടിലേക്കും മന്ത്രി പുത്രൻ എത്തിയതെന്നാണ് വിലയിരുത്തൽ.
വിസ കുരുക്കഴിച്ചു; സ്വപ്ന സുരേഷിന് മന്ത്രി പുത്രന്‍റെ വിരുന്ന് - യു.എ.ഇ കോൺസുലേറ്റ്
സ്വപ്നയും മന്ത്രി പുത്രനും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.
വിസ കുരുക്കഴിച്ചു; സ്വപ്ന സുരേഷിന് മന്ത്രി പുത്രന്‍റെ വിരുന്ന്
ലൈഫ് മിഷനിൽ കമ്മിഷനായി പോയ നാല് കോടി രൂപയിൽ ഒരു പങ്ക് മന്ത്രി പുത്രനും ലഭിച്ചതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. സ്വപ്നയും ഇയാളും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളും ലഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ഉടൻ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് വിവരം. ക്വാറൻ്റൈൻ ലംഘിച്ച് മന്ത്രി ഇ.പി ജയരാജൻ്റെ ഭാര്യ ബാങ്ക് ലോക്കറിൽ പോയതും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ബാങ്ക് അധികൃതരിൽ നിന്നും വിവരങ്ങൾ തേടി.