തിരുവനന്തപുരം:മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ പേഴ്‌സണല്‍ സ്റ്റാഫിനെ പുനര്‍ വിന്യസിച്ച് സര്‍ക്കാര്‍. അഞ്ച് പേരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലേയ്ക്ക് മാറ്റി. അഞ്ച് പേരെ കൂടി അനുവദിച്ചതോടെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗ സംഖ്യ 30 ആയി.
സർക്കാർ ഉത്തരവിന്‍റെ പകർപ്പ് ബാക്കിയുള്ളവരെ സഹകരണ മന്ത്രി വിഎന്‍ വാസവന്‍റെയും കായികമന്ത്രി വി അബ്ദുറഹിമാന്‍റെയും പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ് മാറ്റിയത്. സജി ചെറിയാന്‍ മന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച മനു സി പുളിക്കലിനെ കായികമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി.
സർക്കാർ ഉത്തരവിന്‍റെ പകർപ്പ് നിലവിൽ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ പേഴ്‌സണല്‍ സ്റ്റാഫുള്ള മന്ത്രിയാണ് ഇപ്പോള്‍ മുഹമ്മദ് റിയാസ്. പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി നിജപ്പെടുത്തണമെന്ന സിപിഎം നയത്തിനെതിരായാണ് ഇപ്പോഴത്തെ നടപടി.
സർക്കാർ ഉത്തരവിന്‍റെ പകർപ്പ് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി വി.വി സൈനന്‍, ക്ലര്‍ക്കുമാരായ കെ സവാദ്, എം.ആര്‍ സജയന്‍, ഓഫീസ് അസിസ്റ്റന്‍റുമാരായ വിഷ്‌ണു പി, ജിബിന്‍ ഗോപിനാഥ് എന്നിവരെയാണ് മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കി പെന്‍ഷന്‍ ഉറപ്പാക്കുന്നതിനാണ് പുതിയ നിയമനമെന്നാണ് ആക്ഷേപം.
75000 രൂപയാണ് അസി. പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളം. 45000 രൂപ ക്ലര്‍ക്കുമാര്‍ക്കും, 30000 രൂപ ഓഫീസ് അസിസ്റ്റന്‍റുമാര്‍ക്കും ശമ്പളമായി നല്‍കേണ്ടി വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുണ്ടായ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പ്രതിപക്ഷം ആയുധമാക്കിയേക്കും.