കേരളം

kerala

ETV Bharat / city

ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെന്ന് എം.വി ഗോവിന്ദന്‍

വർഗീയ ശക്തികൾ പരസ്‌പരം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു

mv govindan slams communalism  mv govindan on political murders  minister mv govindan on palakkad twin murders  വര്‍ഗീയതക്കെതിരെ എംവി ഗോവിന്ദന്‍  ഭൂരിപക്ഷ വർഗീയത എംവി ഗോവിന്ദന്‍  ന്യൂനപക്ഷ വര്‍ഗീയത എംവി ഗോവിന്ദന്‍  എംവി ഗോവിന്ദന്‍ രാഷ്‌ട്രീയ കൊല  എംവി ഗോവിന്ദന്‍ ആരോപണം  mv govindan new allegation
ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെന്ന് എംവി ഗോവിന്ദന്‍

By

Published : Apr 18, 2022, 10:54 AM IST

Updated : Apr 18, 2022, 11:08 AM IST

തിരുവനന്തപുരം: ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത പ്രതിരോധിക്കുകയാണ്. പൊലീസും സർക്കാരും വിചാരിച്ചാൽ കൊലപാതകങ്ങൾ അവസാനിക്കില്ലെന്നും വർഗീയ ശക്തികൾ തന്നെ വിചാരിച്ചാലേ ഇത് അവസാനിപ്പിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

മന്ത്രി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട്

വർഗീയ ശക്തികൾ പരസ്‌പരം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. ഇക്കാര്യത്തിൽ നേതൃത്വത്തിനും ധാരണയുണ്ട്. അജണ്ട വച്ച് ആസൂത്രണം ചെയ്‌താണ് വർഗീയ കൊലപാതകങ്ങൾ നടത്തുന്നത്. പരസ്‌പരം കൊല നടത്തിയിട്ട് സർക്കാരിൻ്റെ കുഴപ്പമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

Also read: രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും പരാജയം : വിഡി സതീശന്‍

Last Updated : Apr 18, 2022, 11:08 AM IST

ABOUT THE AUTHOR

...view details