കേരളം

kerala

ETV Bharat / city

കെഎസ്‌ഇബി ചെയർമാന്‍റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്‌ണൻകുട്ടി - kseb chairman criticism

ബോർഡ് അറിയാതെ നടന്ന നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തയിട്ടെ പ്രതികരിക്കുവെന്നും മന്ത്രി

കെഎസ്‌ഇബി ചെയര്‍മാന്‍റെ വിമര്‍ശനം  കെഎസ്‌ഇബി ചെയർമാനെതിരെ വൈദ്യുതി മന്ത്രി  കെ കൃഷ്‌ണന്‍കുട്ടി വിശദീകരണം  കെഎസ്‌ഇബി ചെയര്‍മാന്‍ ഫേസ്‌ബുക്ക് പോസ്റ്റ്  kseb chairman facebook post  minister krishnankutty against kseb chairman  kseb chairman criticism  mm mani against minister krishnankutty
കെഎസ്‌ഇബി ചെയര്‍മാന്‍റെ വിമര്‍ശനം: 'മുന്‍മന്ത്രിയെ കുറിച്ചല്ല', വിശദീകരണം തേടിയെന്ന് കെ കൃഷ്‌ണൻകുട്ടി

By

Published : Feb 15, 2022, 1:33 PM IST

തിരുവനന്തപുരം: വൈദ്യുതി ഭവൻ ആസ്ഥാനത്ത് സുരക്ഷ കുറവാണെന്ന കെഎസ്‌ഇബി ചെയർമാന്‍റെ ആരോപണം തള്ളി വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി. വ്യവസായ സുരക്ഷ സേനയെ സുരക്ഷ ചുമതല ഏല്‍പ്പിച്ചത് സംബന്ധിച്ച് ചെയർമാൻ ബി അശോകനോട് വിശദീകരണം തേടിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചെയര്‍മാന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് തന്‍റെ അറിവോടെയല്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇടത്‌ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് ബി അശോക് പറഞ്ഞു. മുൻമന്ത്രിയെ കുറിച്ചല്ല മറിച്ച് മുൻമന്ത്രിയുടെ കാലത്ത് നടന്ന സംഭവങ്ങളെപ്പറ്റിയാണ് വിമർശനമെന്ന് ചെയർമാൻ പറഞ്ഞിട്ടുണ്ട്. ബോർഡ് അറിയാതെ നടന്ന നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തയിട്ടെ പ്രതികരിക്കുവെന്നും മന്ത്രി വ്യക്തമാക്കി.

Also read: മന്ത്രി കൃഷ്ണൻകുട്ടിയെ വിമര്‍ശിച്ച് മുൻ വൈദ്യുതിമന്ത്രി

അതേസമയം, ശമ്പള പരിഷ്‌കരണങ്ങൾ സംബന്ധിച്ച് ചെയർമാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ജീവനക്കാരുടെ സമരം സംബന്ധിച്ച് ചർച്ചക്ക് തയ്യാറാണ്. ഇത് സംബന്ധിച്ച കാര്യങ്ങൾ തൊഴിൽമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുൻ സർക്കാരിൻ്റെ കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച് ചെയർമാൻ ബി അശോക് ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരുന്നു. വൈദ്യുതി ഭവൻ ആസ്ഥാനത്ത് സുരക്ഷ കുറവാണെന്നും വിവരങ്ങളും രേഖകളും ചോരുന്നുവെന്ന് ആരോപിച്ച് വ്യവസായ സുരക്ഷ സേനയെ സുരക്ഷ ചുമതല ഏൽപ്പിച്ചതാണ് വിവാദമായത്.

Read more: അഴിമതികള്‍ അക്കമിട്ട് നിരത്തി കെഎസ്‌ഇബി ചെയര്‍മാന്‍; ഇടത് യൂണിയനുകള്‍ക്ക് മറുപടി

ABOUT THE AUTHOR

...view details