തിരുവനന്തപുരം: വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് 2,117.93 കോടിയെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി നിയമസഭയിൽ. 2021 ഡിസംബർ 31 വരെയുള്ള തുകയാണിത്. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് 1020.74 കോടി രൂപ ലഭിക്കാനുണ്ട്. ഇതിൽ 903.86 കോടിയും വാട്ടർ അതോറിറ്റി നൽകാനുള്ളതാണ്.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 1023.76 കോടി പിരിഞ്ഞു കിട്ടാനുണ്ട്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ 73.43 കോടി കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇതിൽ 53.16 കോടിയും നൽകാനുള്ളത് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ആണെന്നും മന്ത്രി വ്യക്തമാക്കി.