ലൈഫ് പദ്ധതി എന്തു വില കൊടുത്തും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എകെ ബാലൻ - ലൈഫ് പദ്ധതി
പദ്ധതിയിലൂടെ പട്ടികജാതി വിഭാഗത്തിൽ 62,130 വീടുകളും പട്ടികവർഗ വിഭാഗത്തിൽ 31,809 വീടുകളും നൽകിയെന്നും മന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി എന്തു വില കൊടുത്തും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: ലൈഫ് മിഷനെതിരായ കേസ് നിലനിൽക്കില്ലെന്ന് താൻ നേരത്തെ തന്നെ പറഞ്ഞതാണെന്ന് മന്ത്രി എകെ ബാലൻ. ലൈഫിനെതിരെ ഉറഞ്ഞു തുള്ളുന്നവർ പദ്ധതിയുടെ നന്മകൾ കാണണം. എന്തു വില കൊടുത്തും പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് വഴി രണ്ടര ലക്ഷം വീടുകൾ കൊടുത്തു. പട്ടികജാതി വിഭാഗത്തിൽ 62,130 വീടുകളും പട്ടികവർഗ വിഭാഗത്തിൽ 31,809 വീടുകളും നൽകി. അടുത്ത ഘട്ടമായി സ്ഥലവും വീടും ഇല്ലാത്തവർക്ക് ഉടൻ വീടു നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.