എറണാകുളം:പ്രവാസികൾ തിരിച്ചെത്തിയാൽ വീടുകളിൽ നിരീക്ഷണത്തിലാക്കാനാവില്ലെന്ന് ഹൈക്കോടതി. അവർക്ക് വേണ്ടി എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചു. പ്രവാസികളെ സ്വീകരിക്കാൻ കേരളം സന്നദ്ധമെന്ന് സർക്കാർ അറിയിച്ചു. കേരളം മാത്രമാണ് ആളുകളെ കൊണ്ട് വരാൻ തയ്യാറായിട്ടുള്ളുവെന്നും സർക്കാർ ചൂണ്ടി കാണിച്ചു.
പ്രവാസികളെ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതി - പ്രവാസി വാര്‍ത്തകള്‍
ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരമാണ് കോടതി ചോദിച്ചത്. ഈ മാസം 24ന് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും.
സർക്കാർ നിലപാടിനെ അഭിനന്ദിച്ച കോടതി എല്ലാവരും തിരിച്ചു വരണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് വ്യക്തമാക്കി. എന്നാൽ പ്രവാസികളെ ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചെത്തിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ ആവർത്തിച്ചത്. പ്രവാസികളുടെ ക്ഷേമം ഉറപ്പു വരുത്താൻ എല്ലാ എംബസികളിലും നോഡൽ ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കൽ സഹായവും ടെലിഫോൺ വഴിയുള്ള സേവനങ്ങളും നൽകുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു.
പ്രവാസികൾക്ക് ആവശ്യമായ മരുന്നും സാമ്പത്തികസഹായവും നൽകുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രവാസികളുമായ ബന്ധപ്പെട്ട വിഷയം വലിയ പ്രതിസന്ധിയിലാണെന്നും ഒളിച്ചോടാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഈ മാസം 24ന് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും.