Memories of GK Pillai : അറുപത്തഞ്ച് വര്‍ഷം, 325 സിനിമകള്‍. പഴയ തലമുറ സിനിമ പ്രേമികള്‍ മുതല്‍ പുതുതലമുറ ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകരായ വീട്ടമ്മമാര്‍ക്കു വരെ പരിചിതനും പ്രിയങ്കരനുമായ നടനായിരുന്നു ജികെ പിളള. 'സ്‌നേഹസീമ'യില്‍ സൂപ്പര്‍താരം പ്രേം നസീറിനൊപ്പം തുടങ്ങി ദിലീപിനൊപ്പം 'കാര്യസ്ഥനി'ലെ കാരണവര്‍ വരെയായ ജികെ പിളള മലയാള സിനിമയുടെ പല തലമുറ മാറ്റത്തിനും സാക്ഷിയാവുകയും ഒപ്പം നീങ്ങുകയും ചെയ്‌തു.
GK Pillai personal life : നാടകവും സിനിമയും സീരിയലും ജികെ പിളളയ്ക്ക് ഒന്നു പോലെ വഴങ്ങി. 97 വര്‍ഷത്തെ ആയുസില്‍ 65 വര്‍ഷവും അദ്ദേഹം സ്‌ക്രീനിലോ അരങ്ങിലോ ജീവിച്ചു എന്നതു തന്നെ മലയാള സിനിമ ചരിത്രത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം അടയാളപ്പെടുത്തുന്നു. വില്ലന്‍ വേഷങ്ങളിലാണ് ജി കെ പിളള കൂടുതല്‍ തിളങ്ങിയത്. 30 വയസുളള ജികെ പിളള 60 കാരനായ വില്ലനായാണ് അരങ്ങേറ്റം കുറിച്ചത് തന്നെ.
GK Pillai as a villain : സൈനിക ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്‍റെ ഒത്ത ഉയരവും ഘന ഗംഭീരമായ ശബ്‌ദവുമാണ് അത്തരം വേഷങ്ങളില്‍ അവസരമൊരുക്കിയത്. 'തച്ചോളി അമ്പു', 'പാലാട്ട് കുഞ്ഞിക്കണ്ണന്‍' തുടങ്ങീ വടക്കന്‍പാട്ടു സിനിമകളിലെ പതിവു മുഖമായിരുന്നു ജി കെ പിളള.
1982 ല്‍ പുറത്തിറങ്ങിയ, ദക്ഷിണേന്ത്യയിലെ ആദ്യ 70 എംഎം ചലച്ചിത്രമായ 'പടയോട്ട'ത്തിന്‍റെയും ഭാഗമായി. 2005 മുതലാണ് ജി കെ പിളള സീരിയലുകളിലേക്ക് തിരിഞ്ഞത്. ജനപ്രിയ സീരിയലുകളായ 'മേഘം', 'കുങ്കുമപ്പൂവ്' തുടങ്ങിയവ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പിളളയെ പ്രിയങ്കരനാക്കി.