തിരുവനന്തപുരം:ഐ.എസ്.ആർ.ഒ ചാരക്കേസില്‍ നമ്പി നാരായണന് പിന്നാലെ മറിയം റഷീദയും സുഹൃത്ത് ഫൗസിയയും കോടതിയിൽ. മുൻ പൊലീസ് മേധാവി സിബി മാത്യൂസ്, കെ.കെ ജോഷ്വ എന്നിവര്‍ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇരുവരുടെയും ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ജാമ്യപേക്ഷ ഹൈക്കോടതിയില്‍
കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട മുൻ സി.ഐ എസ് വിജയൻ, വഞ്ചിയൂർ എസ്.ഐ തമ്പി എസ് ദുർഗാദത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിന് ശേഷമേ ജില്ലാ കോടതി ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുള്ളു എന്ന വാദം കൂടി പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.