തിരുവനന്തപുരം:ഓലത്താന്നി പാതിരശേരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഇരുവരും മദ്യ ലഹരിയിൽ വഴക്കുണ്ടാക്കുന്നതിനിടെയാണ് 30കാരനായ മകൻ അരുണിനെ അച്ഛൻ ശശിധരൻനായർ കുത്തിയത്. ശശിധരൻനായർ പൊലീസ് നിരീക്ഷണത്തിലാണ്. ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം.
മദ്യപിച്ച് അച്ഛനും മകനും തർക്കം; കുത്തേറ്റ് മകൻ മരിച്ചു - sasidaran nair stabbed son arun
അച്ഛൻ ശശിധരൻനായർ പൊലീസ് നിരീക്ഷണത്തിലാണ്.
മദ്യപിച്ച് അച്ഛനും മകനും തർക്കം; കുത്തേറ്റ് മകൻ മരിച്ചു
കുത്തേറ്റ് രക്തം വാർന്ന നിലയിലാണ് അരുണിനെ കണ്ടെത്തിയത്. തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ വീട്ടിൽനിന്ന് പൊലീസ് കത്തി കണ്ടെടുത്തിട്ടുണ്ട്. അരുൺ നിർമാണ തൊഴിലാളിയും ശശിധരൻനായർ ഹോട്ടൽ തൊഴിലാളിയുമാണ്.
ALSO READ:സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്