കേരളം

kerala

ETV Bharat / city

ഭിന്നശേഷിക്കാരനായ പോസ്റ്റ് മാസ്റ്ററെ മർദിച്ച പ്രതി പിടിയിൽ

വേളി പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ നിഖിലിനെയാണ് സ്റ്റാൻലി നിക്‌സൻ എന്നയാൾ ക്രൂരമായി മര്‍ദിച്ചത്

പ്രതി പിടിയിൽ

By

Published : Nov 1, 2019, 8:45 PM IST

തിരുവനന്തപുരം:പോസ്റ്റ് ഓഫീസിൽ കയറി ഭിന്നശേഷിക്കാരനായ പോസ്റ്റ് മാസ്റ്ററെ മർദിച്ച പ്രതി പിടിയിൽ. വലിയ വേളി സ്വദേശിയായ സ്റ്റാൻലി നിക്‌സൻ (39) ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. വേളി പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ നിഖിലിനെയാണ് പ്രതി ക്രൂരമായി മർദിച്ചത്. മർദനത്തിനിരയായ നിഖിൽ വാമനപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബ കേസ് സംബന്ധിച്ച കോടതി അറിയിപ്പുകൾ യഥാസമയം പോസ്റ്റ് ഓഫീസിൽ നിന്നും തനിക്ക് ലഭിച്ചില്ല എന്ന് ആരോപിച്ചാണ് പ്രതി പോസ്റ്റ് മാസ്റ്ററെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. തുമ്പ പൊലീസ് ഇൻസ്പെക്‌ടർ ചന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ബാബു, സി.പി.ഒ പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details