തിരുവനന്തപുരo: പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി നെയ്യാറ്റിൻകരയിൽ പിടിയിൽ. പെരുംപഴുതൂർ ആലംപൊറ്റ റോഡരികത്തു വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന ബിബിൻ ആണ് പിടിയിലായത്. കരിപ്രകോണം സ്വദേശിയായ ലാലുവിന്‍റെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നെയ്യാറ്റിൻകരയിൽ പിടിയിൽ - accused in criminal cases arrest news
പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ പെരുംപഴുതൂർ സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നെയ്യാറ്റിൻകരയിൽ പിടിയിൽ
കഴിഞ്ഞ അഞ്ചാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ നെയ്യാറ്റിൻകര സിഐ എൻ.വി സാഗറിന്‍റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Also read: തിരുവാഭരണ ക്രമക്കേട് ; കേസെടുത്ത് ഏറ്റുമാനൂർ പൊലീസ്
Last Updated : Aug 17, 2021, 2:17 PM IST