തിരുവനന്തപുരം: പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പുഴയിലൊഴുക്കിയ സംഭവത്തില്‍ നിര്‍ണായകമായത് പ്രതികളില്‍ ചിലര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമം. ഏപ്രില്‍ 29നാണ് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ സലിം, നൗഷാദ്, സക്കീര്‍ എന്നിവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. തൊഴിലുടമയായ നിലമ്പൂര്‍ സ്വദേശി ഷൈബിനില്‍ നിന്ന് വധ ഭീഷണിയുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്.
പൊലീസ് സംരക്ഷണം നല്‍കണമെന്നും ഷൈബിന് വേണ്ടി നടത്തിയ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ ഉണ്ടെന്നും ഇവര്‍ ഇതിനിടെ വിളിച്ചുപറഞ്ഞിരുന്നു. പൊലീസ് ഇവരെ അനുനയിപ്പിച്ച് കന്‍റോണ്‍മെന്‍റ് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പെന്‍ഡ്രൈവ് പൊലീസിന് നല്‍കിയത്. ഈ പെന്‍ഡ്രൈവില്‍ ഷൈബിന്‍റെ നേതൃത്വത്തില്‍ പരമ്പരാഗത വൈദ്യന്‍ ഷാബാ ഷെരീഫിനെ തടവിലാക്കി പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു.
Also read: സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ശ്രമം: കസ്റ്റഡിയിലെടുത്ത് പൊലീസ്