കേരളം

kerala

ETV Bharat / city

ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത് എം. ശിവശങ്കറിനെ കസ്‌റ്റംസ് വിട്ടയച്ചു - M. Shivashankar was questioned by the customs

M. Shivashankar was questioned by the customs  എം. ശിവശങ്കര്‍
എം. ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു

By

Published : Jul 15, 2020, 2:51 AM IST

Updated : Jul 15, 2020, 4:24 AM IST

02:46 July 15

ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച ചോദ്യം ചെയ്യൽ ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അവസാനിച്ചത് .

എം. ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു

തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഒമ്പത് മണിക്കൂറിലേ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച ചോദ്യം ചെയ്യൽ  ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അവസാനിച്ചത് . ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് സംഘം തന്നെ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിൽ എത്തിച്ചു.  ചോദ്യം ചെയ്യൽ നീണ്ടപ്പോൾ ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകൾ വന്നിരുന്നു. അതേ സമയം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കസ്റ്റംസ് സംഘം ശിവശങ്കറിന്‍റെ പൂജപ്പുരയിലെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. തുടര്‍ന്ന് അഞ്ച് മണിയോടെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്കർ തിരുവനന്തപുരത്തെ ജി.എസ്.ടി ഭവനിലെ കസ്റ്റംസ് ഓഫിസിൽ എത്തിയത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റംസ് കമ്മിഷണർ കൊച്ചിയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്യലിൽ പങ്കെടുത്തു. ഇതിനിടെ ശിവശങ്കറിന്‍റെ ഫ്ലാറ്റിന് സമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തി. കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് മുതിർന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഇത്രയേറെ മണിക്കുറുകൾ ചോദ്യം ചെയ്യുന്നത്. സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളായ സരിത്തും സ്വപ്നയുമായി ശിവശങ്കർ നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ രേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Last Updated : Jul 15, 2020, 4:24 AM IST

ABOUT THE AUTHOR

...view details