തിരുവനന്തപുരം: കേരള ലോട്ടറിയുടെ മുഖവില കുറയ്ക്കണമെന്ന ആവശ്യവുമായി വില്‍പ്പനക്കാര്‍. നിലവില്‍ 40 രൂപയാണ് ഈടാക്കുന്നത്. ഈ വിലയ്ക്ക് ലോട്ടറി വില്‍ക്കുന്നത് പ്രതിസന്ധിയാകുന്നുവെന്ന് ഇവര്‍ വിശദീകരിക്കുന്നു.
കേരള ലോട്ടറിയുടെ മുഖവില കുറയ്ക്കണമെന്ന് വ്യാപാരികള്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വില്‍പ്പനക്കാരുടെ സംയുക്ത സംഘടനയായ കേരള ലോട്ടറി സംരക്ഷണ ഐക്യവേദി ധനമന്ത്രി കെ.എൻ ബാലഗോപാലിന് നിവേദനം നൽകി.
Also read: വാക്‌സിന്‍ ചലഞ്ചിന്‍റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി
മുഖവില വർധിപ്പിച്ച ശേഷം ലോട്ടറി വിൽപ്പന ഗണ്യമായി കുറഞ്ഞു. കൊവിഡ് കൂടി വന്നതോടെ ഈ മേഖല പ്രതിസന്ധിയിലാണ്. വില കുറച്ചാൽ ഇപ്പോഴത്തേക്കാൾ കൂടുതൽ ദിവസങ്ങളിൽ നറുക്കെടുപ്പ് നടത്താനും കൂടുതൽ ടിക്കറ്റ് വിൽക്കാനും സാധിയ്ക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.