തിരുവനന്തപുരം:കൊവിഡ് കാലത്തെ കാഴ്ചകൾ പ്രമേയമാക്കി ഒരു കൂട്ടം കാലകാരൻമാർ ഒരുക്കുന്ന വെബ് സീരിസ് ശ്രദ്ധേയമാകുന്നു. കൊറോണ കാലത്തെ ജീവിതക്കാഴ്ചകൾ എന്ന പേരിൽ ഒരുക്കുന്ന വെബ് സീരിസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതിൽ നടി നടൻമാർ കേരളത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നാണ് അഭിനയിക്കുന്നത്. ഓരോരുത്തരും അവരുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്ത് സംവിധായകനായ വിഷ്ണു ഉദയന് അയച്ചു നൽകും. തുടർന്ന് എഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. വിഷ്ണുവും സുഹൃത്ത് കിരണുമാണ് ആശയത്തിന് പിന്നിൽ.
ലോക്ക് ഡൗണ്‍ കാലത്തെ ഒരു വ്യത്യസ്ത വെബ് സീരീസ് - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
നടി നടൻമാർ കേരളത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നാണ് അഭിനയിക്കുന്നത്. ഓരോരുത്തരും അവരുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്ത് സംവിധായകനായ വിഷ്ണു ഉദയന് അയച്ചു നൽകും. തുടർന്ന് എഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
ലോക്ക് ഡൗൺ കാലത്ത് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഇവർ ഇത്തരം ഒരു ആശയത്തിലേക്ക് എത്തിയത്. ലോക്ക് ഡൗൺ കാലത്തെ രസകരമായ കാഴ്ചകളാണ് വെബ് സീരിസിന്‍റെ പ്രമേയം. ഇതിനോടകം 12 ഭാഗങ്ങൾ പുറത്തിറങ്ങി കഴിഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും പ്രചരണങ്ങളും പ്രമേയമാക്കുന്ന എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗ്രീൻ പാരറ്റ് ടാക്കീസ് എന്ന ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സ്മിത, ചിഞ്ചു ,അനന്തു, ഡോ. രാജ് കുമാർ, സഞ്ജയ് തുടങ്ങിയവരാണ് അഭിനേതാക്കൾ.