കേരളം

kerala

ETV Bharat / city

കേരളത്തില്‍ ആദ്യഘട്ട ലോക്ക് ഡോൺ ഇളവുകൾ തിങ്കളാഴ്ച മുതല്‍

By

Published : Apr 19, 2020, 6:54 PM IST

Updated : Apr 19, 2020, 7:36 PM IST

LOCK DOWN RELAXATION BEGINS MONDAY  സംസ്ഥാനത്ത് ആദ്യഘട്ട ലോക്ക് ഡോൺ
സംസ്ഥാനത്ത് ആദ്യഘട്ട ലോക്ക് ഡോൺ ഇളവുകൾ തിങ്കളാഴ്ച മുതല്‍

18:45 April 19

ഏഴു ജില്ലകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ചൊവ്വാഴ്ച മുതലാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട ലോക്ക് ഡൗൺ ഇളവുകൾ തിങ്കളാഴ്ച മുതല്‍. പച്ച, ഓറഞ്ച് ബി മേഖലകളിലാണ് ആദ്യഘട്ടത്തില്‍ ഇളവ് ലഭിക്കുന്നത്.  പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് മേഖലകളില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണുള്ളത്. ഈ മേഖലകളില്‍ ജില്ല വിട്ടുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. ആരോഗ്യ ആവശ്യങ്ങള്‍ക്ക് മാത്രമെ ജില്ല കടന്നുള്ള യാത്രകള്‍ക്ക് അനുവാദമുള്ളൂവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നേരത്തെ ചൊവ്വാഴ്ച മുതലാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. 

സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. ഇന്ധനനീക്കം, ഊര്‍ജ വിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിർമാണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. 

എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. മണ്‍സൂണിന് മുൻപുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഇളവുകള്‍ ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍വരും. ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് കാസർകോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. ഇവിടെ നിലവിലുള്ള ലോക്ക് ഡൗണ്‍ അതേപടി തുടരും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള കാര്യങ്ങള്‍ക്കായി മാത്രമേ ഒരു ജില്ലയില്‍ നിന്ന് അടുത്തുള്ള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കു. മറ്റ് ആവശ്യങ്ങള്‍ക്കായി ജില്ല കടന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കില്ലെന്നും ഡിജിപി അറിയിച്ചു.

Last Updated : Apr 19, 2020, 7:36 PM IST

ABOUT THE AUTHOR

...view details