തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മദ്യവില്‍പനയ്ക്ക് അനുമതി. ബിവറേജസ് ഔട്ട് ലെറ്റുകൾ വഴിയും ബാറുകളുടെ കൗണ്ടറുകൾ വഴിയും മദ്യ വില്‍പനയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ബാർബർ ഷോപ്പുകൾക്കും പ്രവർത്തിക്കാം. മുടി വെട്ടാൻ മാത്രമെ അനുമതി ഉള്ളൂ. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളും മാറ്റി.
മദ്യവില്‍പന ബുധനാഴ്ച മുതൽ - കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍
എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകള്‍ മാറ്റി.
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മദ്യവില്‍പന
അന്തർ ജില്ലാ യാത്രകൾക്ക് പാസ് നിർബന്ധമാക്കും. ഈ സാഹചര്യത്തിൽ പാസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഇളവ് നൽകും. ഓട്ടോറിക്ഷകൾക്കും സർവീസ് നടത്താം. മുഖ്യമന്ത്രി വിളിച്ച ഉന്നതല യോഗത്തിലാണ് തീരുമാനം. ബാറുകൾ വഴി പാർസലായി മദ്യം വിൽക്കുന്നതിനായി അബ്കാരി ചട്ടം നേരത്തെ ഭേദഗതി ചെയ്തിരുന്നു. അതേ സമയം ലോക്ക് ഡൗണിലെ കൂടുതൽ ഇളവുകൾ സംബന്ധിച്ച കൂടുതൽ പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ട് നടത്തും.
Last Updated : May 18, 2020, 1:23 PM IST