തിരുവനന്തപുരം: നെയ്യാർ ഡാമിലെ ലയൺസഫാരി പാർക്കിൽ ഉണ്ടായിരുന്ന അവസാനത്തെ സിംഹമായ ബിന്ദുവും ഓർമ്മയായി . ഏഷ്യയിലെ തന്നെ രണ്ടാമത്തെ സിംഹ സഫാരി പാർക്ക് ആണ് നെയ്യാർ ഡാമിലെ ഈ പാർക്ക്. ഒരാഴ്ചയിലേറെയായി അവശനിലയിലായിരുന്നു ബിന്ദു. നെയ്യാർ ഡാമിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നായിരുന്നു നെയ്യാർ ഡാമിലെ ഈ സഫാരി പാർക്ക്. വർഷങ്ങൾ തോറും കോടികളുടെ വരുമാനം ആയിരുന്നു വകുപ്പിന് നൽകിയിരുന്നത്. സിംഹങ്ങളുടെ പരമാവധി പ്രായം 20 മുതൽ 22 വയസ വരെയാണ്. ബിന്ദുവിന് പ്രായം 20 ആയിരുന്നു. പാർക്കിൽ ഇനി ആകെയുള്ളത് ചികിത്സയ്ക്കെത്തിയ രണ്ട് കടുവകൾ മാത്രമാണ്.
നെയ്യാർ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹവും ചത്തു - നെയ്യാർ ലയണ്‍ സഫാരി പാര്‍ക്ക്
ഒരാഴ്ചയിലേറെയായി അവശനിലയിലായിരുന്നു ബിന്ദു എന്ന സിംഹമാണ് ഓര്‍മയായത്.
നെയ്യാർ ഡാമിലെ മരക്കുന്നം ദ്വീപിൽ 1985 ലാണ് രാജ്യത്തെ തന്നെ ആദ്യ ലയൺ സഫാരി പാർക്ക് ആരംഭിച്ചത്. നാലിൽ തുടങ്ങി 16 സിംഹങ്ങൾ വരെ എത്തിയിരുന്നു ഇവിടെ. 2005ലാണ് സിംഹങ്ങളെ വർധനവ് കാരണം വന്ധീകരണം നടത്തിയത്. ഇതിനെത്തുടർന്ന് അണുബാധയും മറ്റു പ്രശ്നങ്ങളും കാരണം 2018 ആയപ്പോൾ രണ്ട് സിംഹങ്ങളിലേക്ക് ചുരുങ്ങി സിംഹ സഫാരി പാർക്ക്. എന്നാൽ ഇതിൽ ഒരെണ്ണം കൂടി ചത്തതോടുകൂടി ബിന്ദു മാത്രമായി ആയി. പ്രതിഷേധങ്ങളെത്തുടർന്ന് ഗുജറാത്തിലെ ഗിർ വനത്തിൽ നിന്ന് രണ്ട് സിംഹങ്ങളെ എത്തിക്കുകയായിരുന്നു. എന്നാൽ ഇതിൽ ഒരെണ്ണം തിരുവനന്തപുരത്തെ മൃഗശാലയിൽ വച്ച് ചത്തിരുന്നു. പിന്നെ അവശേഷിച്ച നാഗരാജാൻ എന്ന സിംഹത്തെ ബിന്ദുവിന് കൂട്ടായി ഇവിടെ എത്തിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് മുമ്പേ നാഗരാജനും ചത്തിരുന്നു.
also read:നെയ്യാർ ഡാം ലയണ്‍ സഫാരി പാർക്കിൽ ഗിര്‍വനത്തില്‍ നിന്നെത്തിച്ച സിംഹം ചത്തു