കേരളം

kerala

ETV Bharat / city

പാലാരിവട്ടം പാലം അഴിമതിയുടെ സ്മാരകമെന്ന് എൽഡിഎഫ്

പാലം പൊളിക്കേണ്ടെന്ന ഹൈക്കോടതി വിധി കാരണമാണ് പുനര്‍നിര്‍മാണത്തിന് കാലതാമസ മുണ്ടായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ പറഞ്ഞു. നിയമസഭയിലെ കയ്യാങ്കളി കേസില്‍ അപ്പീൽ പോകണമോയെന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By

Published : Sep 22, 2020, 5:08 PM IST

ldf convener a vijayaraghavan  a vijayaraghavan palarivattom bridge  പാലാരിവട്ടം പാലം എ വിജയരാഘവന്‍  ഇബ്രാഹിം കുഞ്ഞിനെതിരെ ഇടതുമുന്നണി  പാലാരിവട്ടം പാലം അഴിമതി  palarivattom bridge case
പാലാരിവട്ടം പാലം അഴിമതിയുടെ സ്മാരകമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: ജനങ്ങളുടെ മുന്നിൽ അഴിമതിയുടെ സ്മാരകമാണ് പാലാരിവട്ടം പാലമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. അഴിമതിയ്ക്ക് പിന്നിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞാണ്. അഴിമതിക്കുള്ള പഴുതുകൾ ഇബ്രാഹിംകുഞ്ഞ് സൃഷ്ടിച്ചതാണ്. അഴിമതിക്ക് പിന്നിലെ സത്യം ജനങ്ങൾക്ക് മുന്നിൽ ഉടൻ തന്നെ അനാവരണം ചെയ്യും. അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മറ്റു നടപടികൾ അതിനുശേഷം ഉണ്ടാകുമെന്നും വിജയരാഘവൻ പറഞ്ഞു. പാലം പൊളിക്കേണ്ടെന്ന ഹൈക്കോടതി വിധി നിർഭാഗ്യകരമായിരുന്നു. ഇതുകാരണമാണ് പാലം പൊളിച്ചു പണിയുന്നതിൽ കാലതാമസമുണ്ടായതെന്നും വിജയരാഘവൻ പറഞ്ഞു.

നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച കേസ് പിൻവലിക്കില്ലാനാവില്ലെന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ് നിയമപരമായ നടപടി മാത്രമാണ്. അപ്പീൽ പോകണമോയെന്ന് സർക്കാർ തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

ABOUT THE AUTHOR

...view details