തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.എം ഷാജി എംഎൽഎയും നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ . ദുരന്തമുഖത്തെങ്കിലും പ്രതിപക്ഷം ദുഷ്ടമനസ് വെടിയണമെന്ന് എ.വിജയരാഘവന്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. കെ.എം ഷാജിയുടെ പ്രതികരണം രാഷ്ട്രീയ വൈകൃതമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകശ്രദ്ധയാഘര്‍ഷിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമുഖത്തെങ്കിലും പ്രതിപക്ഷം ദുഷ്‌ട മനസ് വെടിയണം:എ.വിജയരാഘവൻ - LDF Convener a. Vijayaraghavan
കെ.എം ഷാജിയുടെ പ്രതികരണം രാഷ്ട്രീയ വൈകൃതമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകശ്രദ്ധയാഘര്‍ഷിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും എ.വിജയരാഘവന്‍
സർക്കാരിലുള്ള വിശ്വാസമാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിലൂടെ ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തികഞ്ഞ അവഞ്ജയോടെ കേരളജനത തള്ളിക്കളയുക തന്നെ ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ ശ്രമങ്ങൾക്കൊപ്പം നിൽക്കാത്ത പ്രതിപക്ഷം, കിട്ടിയ അവസരങ്ങളിലെല്ലാം അതിനെ തളർത്താനാണ് നോക്കിയതെന്നും സ്‌പ്രിംഗ്ലര്‍ കരാർ വിഷയത്തിലും ഇതിനാണ് അവര്‍ ശ്രമിച്ചതെന്നും എൽഡിഎഫ് കൺവീനർ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള ശ്രമം പ്രതിപക്ഷം തുടരുകയാണെന്നും എ.വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.