കേരളം

kerala

Rajya Sabha bypoll: എല്‍ഡിഎഫിന്‍റെ 1 വോട്ട് അസാധു, ജോസ് കെ മാണി രാജ്യസഭയിലേക്ക്

By

Published : Nov 29, 2021, 6:04 PM IST

ldf candidate jose k mani wins in rajya sabha bypoll: 96 വോട്ടുകളാണ് ജോസ് കെ മാണിക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു.

jose k mani wins in rajya sabha bypoll  rajya sabha bypoll result  Kerala Congress M rajyasabha bypoll  ജോസ് കെ മാണി രാജ്യസഭ  രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഫലം  ഇടതു മുന്നണി സ്ഥാനാര്‍ഥി ജയം  ശൂരനാട് രാജശേഖരന്‍ രാജ്യസഭ ഉപതെരഞ്ഞെടുപ്പ്  ജോസ് കെ മാണി വോട്ട്
Rajya Sabha bypoll: ജോസ് കെ മാണി രാജ്യസഭയിലേക്ക്, എല്‍ഡിഎഫിന്‍റെ 1 വോട്ട് അസാധുവായി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക്. രാജ്യസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായാണ് ജോസ് കെ മാണി വിജയിച്ചത്. 96 വോട്ടുകളാണ് ജോസിന് ലഭിച്ചത്.

എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്. നിയമസഭ മന്ദിരത്തില്‍ രാവിലെ ഒമ്പതു മണി മുതല്‍ നാലു വരെയായിരുന്നു വോട്ടെടുപ്പ്.

99 പ്രതിനിധികള്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നെങ്കിലും മുന്‍മന്ത്രി ടി.പി രാമകൃഷ്‌ണനും പി മമ്മിക്കുട്ടിയും കൊവിഡ് ബാധിതരായി ചികിത്സയിലായിരുന്നു. യുഡിഎഫിന്‍റെ 41 അംഗങ്ങളില്‍ പി.ടി തോമസ് ചികിത്സയിലായിരുന്നതിനാല്‍ 40 പേരാണ് വോട്ടു ചെയ്‌തത്.

Also read: Rajya Sabha MPs suspension: എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ABOUT THE AUTHOR

...view details