തിരുവനന്തപുരം: കുടുംബശ്രീ വഴി കുട്ടികൾക്ക് ലാപ്‌ടോപ്പ് നൽകുന്ന പദ്ധതിക്ക് തുടക്കം. കെ.എസ്.എഫ്.ഇ ആണ് പദ്ധതി നടപ്പാക്കുന്നത്. മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 30 തവണകൾ ഉള്ള ചിട്ടിയിൽ മാസം 500 രൂപയാണ് അടയ്ക്കേണ്ടത്. മൂന്നാമത്തെ തവണ പൂർത്തിയാകുമ്പോൾ ലാപ്‌ടോപ്പ് വാങ്ങാനുള്ള പണം അംഗങ്ങൾക്ക് ലഭിക്കും.
കുടുംബശ്രീ വഴി ലാപ്‌ടോപ്പ് വിതരണം; പദ്ധതിക്ക് തുടക്കംകുറിച്ച് ധനമന്ത്രി - kudumbasree
കെ.എസ്.എഫ്.ഇ ആണ് പദ്ധതി നടപ്പാക്കുന്നത്
കുടുംബശ്രീ വഴി ലാപ്‌ടോപ്പ് വിതരണം; പദ്ധതിക്ക് തുടക്കംകുറിച്ച് ധനമന്ത്രി
കൃത്യത്യമായി പണം അടയ്ക്കുന്നവരുടെ മൂന്ന് തവണകൾ കെ.എസ്.എഫ്.ഇ അടയ്ക്കുമെന്നും ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്ത് ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയാണ് കെ.എസ്.എഫ്.ഇ യുടെ സഹകരണത്തോടെ വിദ്യാർഥികൾക്ക് കുടുംബശ്രീ വഴി ലാപ്ടോപ്പ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. കെ.എസ്.എഫ്.ഇ യുടെ സഹായത്തോടെ വിദ്യാർഥികൾക്കായി തുടങ്ങുന്ന അയൽപക്ക പഠന കേന്ദ്ര പദ്ധതിക്കും തുടക്കമായി.
Last Updated : Jun 23, 2020, 5:45 PM IST