കേരളം

kerala

ETV Bharat / city

സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധം

കൊവിഡ് വ്യാപനം കണക്കിലെടുത്ത് അവസാന സെമസ്റ്റർ പരീക്ഷ മാറ്റിവെക്കുക, മൂല്യനിർണയത്തിലുള്ള അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവര്‍ത്തകര്‍ വൈസ് ചാൻസിലറെ ഉപരോധിച്ചു

ksu protest in apjktu trivandrum  സാങ്കേതിക സർവകലാശാല  കെ.എസ്.യു പ്രതിഷേധം  ktu trivandrum news  ksu protest in apjktu
കെ.എസ്.യു പ്രതിഷേധം

By

Published : Jun 22, 2020, 2:43 PM IST

Updated : Jun 22, 2020, 5:41 PM IST

തിരുവനന്തപുരം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധം. വൈസ് ചാൻസിലറെ പ്രവർത്തകർ ഉപരോധിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ പരീക്ഷ മാറ്റിവക്കുക, ഉത്തരക്കടലാസ് വിവരാവകാശം വഴി എടുക്കുന്നതിന് 74 രൂപയിൽ നിന്നും 533 രൂപയാക്കി മാറ്റിയത് പിൻവലിക്കുക, മൂല്യനിർണയത്തിലുള്ള അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം.

സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധം

വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അടുത്ത സിൻഡിക്കേറ്റിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

Last Updated : Jun 22, 2020, 5:41 PM IST

ABOUT THE AUTHOR

...view details