തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണായ ഞായറാഴ്ച വിവിധ പരീക്ഷകൾ എഴുന്നവർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി, കെ-മാറ്റ് എന്നീ പ്രവേശന പരീക്ഷയെഴുതുന്നവർക്കാണ് പ്രത്യേക സർവീസ് നടത്തുക. പരീക്ഷാർഥികളുടെ സൗകര്യമനുസരിച്ച് സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി എം.ഡി നിർദേശം നൽകി.
ഞായറാഴ്ച കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് - കെഎസ്‌ആര്‍ടി വാര്‍ത്തകള്‍
എൽ.എൽ.ബി, കെ-മാറ്റ് എന്നീ പ്രവേശന പരീക്ഷയെഴുതുന്നവർക്കാണ് പ്രത്യേക സർവീസ് നടത്തുക.
ഞായറാഴ്ച കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ്
പ്രത്യേക ബസ് സർവീസ് ആവശ്യമുള്ള പരീക്ഷാർഥികളോ രക്ഷിതാക്കളോ ആവശ്യപ്പെടുന്നതനുസരിച്ചാകും സർവീസുകൾ ക്രമീകരിക്കുന്നത്. ഇതിനായി ശനിയാഴ്ചയ്ക്കു മുൻപ് പരീക്ഷാർഥിയുടെ താമസസ്ഥലത്തിനടുത്തുള്ള കെ.എസ്. ആർ.ടി.സി ഡിപ്പോകളിൽ മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യണമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.