തിരുവനന്തപുരം: കോവളത്ത് ലോക്‌ഡൗണ്‍ ലംഘിച്ച് കടലിലിറങ്ങിയ വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കോവളം പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിദേശ വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന കോവളത്തുള്ള അഞ്ച് ഹോട്ടല്‍ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയ, തിരുവോണം, ബീച്ച് ഹില്‍സ്, വര്‍മ, ആദം എന്നീ ഹോട്ടലുകളുടെ ഉടമസ്ഥരെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
കോവളത്ത് കടലിലിറങ്ങിയ വിദേശികള്‍ക്കെതിരെ കേസ് - കോവളം വാര്‍ത്തകള്‍
സംഭവവുമായി ബന്ധപ്പെട്ട് വിദേശ വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന കോവളത്തുള്ള അഞ്ച് ഹോട്ടല്‍ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോവളത്ത് കടലിലിറങ്ങിയ വിദേശികള്‍ക്കെതിരെ കേസ്
ലോക്‌ഡൗണ്‍ പ്രഖ്യാപനം വന്നയുടനെ തന്നെ പൊലീസ് കോവളത്തെ ഹോട്ടലുകള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് വിദേശ വിനോദ സഞ്ചാരികള്‍ കൂട്ടമായി കടലില്‍ ഇറങ്ങിയത്.