കേരളം

kerala

ETV Bharat / city

ഒറ്റ തെരഞ്ഞെടുപ്പിനായുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് ഏകാധിപത്യ ഭരണം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ

ഇന്ദ്രജിത് ഗുപ്ത ജന്മശതാബ്ദിയുടെ ഭാഗമായി സി പി ഐ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

By

Published : Jul 26, 2019, 5:00 AM IST

ഒറ്റ തെരഞ്ഞെടുപ്പിനായുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് ഏകാധിപത്യ ഭരണം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ഒറ്റ തെരഞ്ഞെടുപ്പിനായുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് ഏകാധിപത്യ ഭരണം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ദ്രജിത് ഗുപ്ത ജന്മശതാബ്ദിയുടെ ഭാഗമായി സി പി ഐ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റ തെരഞ്ഞെടുപ്പിനായുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് ഏകാധിപത്യ ഭരണം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ

'രാജ്യമാകെ ഒരു പാർട്ടിയുടെ ഭരണം അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുക്കണം. ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം വരുത്തണം. നേപ്പാളിലെ പോലെ ആനുപാതിക പ്രാതിനിധ്യമാണ് വേണ്ടത്. തെരഞ്ഞെടുപ്പുകളിലെ പണാധിപത്യം അസഹ്യമായി. കോർപ്പറേറ്റുകളുടെ പണം ജനങ്ങളെ സ്വധീനിക്കുമ്പോൾ പാവപ്പെട്ടവരും തൊഴിലാളികളും ഇതിൽ പെട്ടുപോകുന്നു. കാലുവാരൽ നിയമം പരിഷ്കരിക്കണം. എം എൽ എമാർക്ക് പണം കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്.കാലുമാറിയാൽ എം എൽ എ സ്ഥാനം അസ്ഥിരപ്പെടുത്തുന്ന തരത്തിൽ നിയമം പരിഷ്കരിക്കണമെന്നും' അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details