എറണാകുളം: ഗവർണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എല്ലാം കഴിഞ്ഞതിന് ശേഷമുള്ള ഗവർണറുടെ നിലപാട് മാറ്റം ദുരൂഹമാണ്. ചാൻസലർ പദവിയിലിരിക്കുന്ന വ്യക്തി സമ്മർദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല. തീരുമാനമെടുക്കാൻ വിവേചനാധികാരമുണ്ട്. സമ്മർദത്തിന് വഴങ്ങി തീരുമാനമെടുത്തുവെന്ന് പറയുന്നത് തന്നെ ശരിയല്ല.
തീരുമാനമെടുക്കാൻ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്ത് കൊണ്ടാണ് ഗവർണർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഗവർണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം അവർ തന്നെ പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു.