തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന കുറവാണെന്ന വിമര്‍ശനത്തിന് കഴമ്പില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആവശ്യമായ പരിശോധന ഇപ്പോള്‍ നടക്കുന്നുണ്ട്. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്ന് പറയാനാകില്ല. കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് മരണനിരക്ക് കുറയ്ക്കാനായത് നേട്ടമാണെന്നും കെ.കെ ശൈലജ പറഞ്ഞു.
"സംസ്ഥാനത്ത് കൊവിഡ് പരിശോധന ശക്തം"; ആര്‍ടിപിസിആര്‍ ടെസ്റ്റ് വര്‍ധിപ്പിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി - ഇന്നത്തെ കൊവിഡ് കണക്ക്
രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് വെല്ലുവിളിയല്ല. രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ പരമാവധി രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
"സംസ്ഥാനത്ത് കൊവിഡ് പരിശോധന ശക്തം"; ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി
രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് വെല്ലുവിളിയല്ല. രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ പരമാവധി രക്ഷിക്കാനാണ് ശ്രമിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമം തുടരുകയാണ്. എല്ലാവരും സഹകരിച്ചാല്‍ ഈ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.