കേരളം

kerala

ETV Bharat / city

സിനിമ മേഖലയിലെ പരാതികള്‍: സാംസ്കാരിക വകുപ്പ് മുൻകൈയെടുക്കും

ഡബ്ല്യുസിസി വനിത കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

committee to resolve complaints in film sector  issues faced by women in malayalam film industry  ചലച്ചിത്ര മേഖല പരാതി പരിഹാര സമിതി  വനിത കമ്മിഷന്‍ സാംസ്‌കാരിക വകുപ്പ് കത്ത്  ചലച്ചിത്ര മേഖല സ്‌ത്രീകള്‍ പ്രശ്‌നങ്ങള്‍
ചലചിത്ര മേഖലയിലെ ആഭ്യന്തര പരാതികള്‍: പരിഹാര സമിതി രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയ്യെടുക്കണമെന്ന് വനിത കമ്മിഷന്‍

By

Published : Jan 29, 2022, 7:23 PM IST

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാൻ സാംസ്‌കാരിക വകുപ്പ് മുൻകൈയെടുക്കണമെന്ന് വനിത കമ്മിഷൻ. ഇതു സംബന്ധിച്ച് വനിത കമ്മിഷൻ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തു നൽകി. ഡബ്ല്യുസിസി വനിത കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഡബ്ല്യുസിസിയുടെ പരാതിക്ക് ആധാരമായ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാൻ നിയുക്തമായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും ശിപാർശകളും പ്രാവർത്തികമാക്കാൻ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് കമ്മിഷനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Also read: ലോകായുക്ത നിയമ ഭേദഗതി; സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

ABOUT THE AUTHOR

...view details