തിരുവനന്തപുരം: ലോട്ടറി വകുപ്പ് പുതിയതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി FF-1 ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ വിറ്റ FE 567525 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് ലഭിക്കുക.
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടിയുടെ ഒന്നാം സമ്മാനം കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിന് - kerala state lottery fifty fifty result
പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്‌ച ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിന്
ആദ്യ നറുക്കെടുപ്പ് ഗോർഖി ഭവനിൽ മന്ത്രി കെ.എൻ ബാലഗോപാൽ ആണ് നിർവഹിച്ചത്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്‌ച ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 5925700 ടിക്കറ്റുകൾ വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
TAGGED:
fifty fifty ff 1 result