കേരളം

kerala

ETV Bharat / city

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; നാലര ലക്ഷത്തോളം വിദ്യാർഥികള്‍ പരീക്ഷയെഴുതും

ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 2,961 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുന്നത്

എസ്എസ്എല്‍സി പരീക്ഷ  kerala sslc exam 2022  sslc exams begin today  പത്താം ക്ലാസ് പരീക്ഷ  എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍  പത്താം ക്ലാസ് വിദ്യാര്‍ഥികള്‍  എസ്എസ്എല്‍സി പരീക്ഷ കേന്ദ്രങ്ങള്‍  kerala public exams latest
എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; നാലര ലക്ഷത്തോളം വിദ്യാർഥികള്‍ പരീക്ഷയെഴുതും

By

Published : Mar 31, 2022, 8:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍. സംസ്ഥാനത്ത് 2,943 ഉം ഗള്‍ഫില്‍ 9 ഉം ലക്ഷദ്വീപില്‍ 9 ഉം അടക്കം 2,961 കേന്ദ്രങ്ങളിലാണ് പരീക്ഷ.

4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. 2,014 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം. മലയാളം മീഡിയത്തില്‍ 1,91,787, ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604, തമിഴ് മീഡിയത്തില്‍ 2151, കന്നട മീഡിയത്തില്‍ 1457 എന്നിങ്ങനെയും വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.

Also read: 75 വയസിനിടെ 10,000 കിലോമീറ്റർ സൈക്കിൾ യാത്ര; നിരുപമ ഭാവെ സൂപ്പറാണ്

ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. 2,961 ചീഫ് സൂപ്രണ്ടുമാരുടെയും 2976 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെയും പരീക്ഷ കേന്ദ്രങ്ങളിലേയ്ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരുടെയും നിയമനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കുറ്റമറ്റ രീതിയില്‍ പരീക്ഷ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ല വിദ്യാഭ്യാസ ഓഫിസര്‍, വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍, പരീക്ഷ ഭവന്‍, പൊതു വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ തലങ്ങളിലുള്ള സ്‌ക്വാഡുകള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും.

ABOUT THE AUTHOR

...view details