കേരളം

kerala

ETV Bharat / city

Kerala rain alert: മഴയുടെ ശക്തി കുറഞ്ഞു, വെള്ളിയാഴ്‌ച മുതല്‍ വീണ്ടും മഴ - rain updates

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്, ആന്ധ്ര തീരത്ത് പ്രവേശിക്കുന്നതിനാൽ ഇതിന്‍റെ സ്വാധീനത്തിൽ വെള്ളിയാഴ്ച മുതൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്നും കണക്കുകൂട്ടുന്നു.

kerala rain alert weather updates
Kerala rain alert: മഴയുടെ ശക്തി കുറഞ്ഞു, വെള്ളിയാഴ്‌ച മുതല്‍ വീണ്ടും മഴ

By

Published : Nov 17, 2021, 8:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുലാവർഷത്തിന്‍റെ ഭാഗമായ മഴ തുടരും.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും ഇവ കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്, ആന്ധ്ര തീരത്ത് പ്രവേശിക്കുന്നതിനാൽ ഇതിന്‍റെ സ്വാധീനത്തിൽ വെള്ളിയാഴ്ച മുതൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്നും കണക്കുകൂട്ടുന്നു.

ABOUT THE AUTHOR

...view details