തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. അടുത്ത ചൊവ്വാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ശനിയാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - kerala rain latest news
കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Also read: ന്യൂ അമരമ്പലം സംരക്ഷിത വനത്തില്‍ കോയിപ്ര മലവാരം ഇടിഞ്ഞു: ആളപായമില്ല
ഞായറാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് അടുത്ത ചൊവ്വാഴ്‌ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.