കേരളം

kerala

ETV Bharat / city

വിനോദ നികുതി ഒഴിവാക്കും; തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍

2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ വിനോദ നികുതിയാണ് പൂർണമായും ഒഴിവാക്കുക.

വിനോദ നികുതി  വിനോദ നികുതി വാര്‍ത്ത  വിനോദ നികുതി ഒഴിവാക്കും വാര്‍ത്ത  വിനോദ നികുതി ഒഴിവാക്കും  തീയേറ്റര്‍ ഇളവ് വാര്‍ത്ത  തീയേറ്റര്‍ ഇളവ്  തിയേറ്റര്‍ ഇളവ് വാര്‍ത്ത  തിയേറ്റര്‍ വിനോദ നികുതി വാര്‍ത്ത  തീയറ്റര്‍ വിനോദ നികുതി വാര്‍ത്ത  തിയറ്റര്‍ വിനോദ നികുതി വാര്‍ത്ത  തിയറ്റര്‍ വിനോദ നികുതി ഇളവ് വാര്‍ത്ത  തിയറ്റര്‍ വിനോദ നികുതി ഇളവ്  വിനോദ നികുതി ഇളവ് വാര്‍ത്ത  വിനോദ നികുതി ഇളവ്  cinema theatre entertainment tax  cinema theatre entertainment tax news  cinema theatre news  cinema theatre  kerala govt waives entertainment tax  kerala govt waives entertainment tax news  theatre entertainment tax  theatre entertainment tax news
വിനോദനികുതി പൂർണമായും ഒഴിവാക്കും; തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍

By

Published : Nov 3, 2021, 8:06 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസങ്ങൾ അടഞ്ഞുകിടന്ന തിയേറ്ററുകൾക്ക് ആശ്വാസകരമായ തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ. വിനോദ നികുതിയിളവ് അടക്കം തിയേറ്റർ ഉടമകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. 2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ വിനോദനികുതി പൂർണമായും ഒഴിവാക്കും.

തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ബാക്കി തുക 6 തവണകളായി അടച്ചാൽ മതിയാകും. തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലത്തെ കെട്ടിട നികുതിയും പൂർണമായും ഒഴിവാക്കും.

ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെയും തിയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കും. എന്നാല്‍ 50 ശതമാനം സിറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന തുടരും.

ധനകാര്യസ്ഥാപനങ്ങളിൽ തിയേറ്റർ ഉടമകൾക്കും സിനിമ സംരംഭകർക്കുള്ള വായ്‌പകൾക്ക് മൊറട്ടോറിയം വേണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം വിളിച്ചു ചേർക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗം തീരുമാനിച്ചു.

Also read: ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററുകളില്‍ പ്രവേശനം, വിവാഹച്ചടങ്ങുകൾക്ക് 200 പേര്‍; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ABOUT THE AUTHOR

...view details