തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്‌റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് ഉയര്‍ന്ന തുകയ്ക്കാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒരു മാസം 20 മണിക്കൂര്‍ പറക്കുന്നതിന് 1 കോടി 44 ലക്ഷം രൂപ വാടകയായി നല്‍കണമെന്ന കാരാറിലാണ് പവന്‍ ഹാന്‍സ് കേരള പൊലീസിന് ഹെലിക്കോപ്റ്റര്‍ നല്‍കുന്നത്. അതേസമയം മവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായുള്ള ചത്തീസ്ഗഡ് സംസ്ഥാനം സമാനമായ ഹെലികോപ്റ്ററിന് നല്‍കുന്നത് 85 ലക്ഷം രൂപയാണ്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാനും കഴിയും. ഹൈദരാബാദ് അസ്ഥാനമായുള്ള വിംഗ്‌സ് എന്ന കമ്പനിയാണ് ചത്തീസ്ഗഡിന് ഹെലികോപ്റ്റര്‍ നല്‍കുന്നത്.
ഹെലികോപ്‌റ്ററിനായി സര്‍ക്കാര്‍ നല്‍കാനൊരുങ്ങുന്നത് അമിത വാടക - kerala government latest news
പ്രതിമാസം 25 മണിക്കൂര്‍ പറക്കുന്നതിന് ചത്തീസ്ഗഡ് 85 ലക്ഷം രൂപ നല്‍കുമ്പോഴാണ്, 20 മണിക്കൂര്‍ പറക്കുന്നതിന് കേരളം 1.44 കോടി രൂപ നല്‍കാന്‍ ഒരുങ്ങുന്നത്.
ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന ബാഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനി കുറഞ്ഞ വാടകയ്ക്ക് കേരളത്തിന് ഹെലികോപ്റ്റര്‍ നല്‍കാമെന്ന് കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. ഇത് ചൂണ്ടികാട്ടി കമ്പനി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. 1.44 കോടി രൂപയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളില്‍ ഹെലികോപ്റ്റര്‍ നല്‍കാമെന്നാണ് കമ്പനി പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇരട്ടി വാടക കൊടുത്ത് കുറഞ്ഞ സമയത്തേക്ക് കേരളം ഹെലികോപ്‌റ്റര്‍ വാങ്ങുന്നത്.
ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്റര്‍ നല്‍കാന്‍ കമ്പനികള്‍ തയാറായിരിക്കെ ഉയര്‍ന്ന തുകയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിന് കൃത്യമായ വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മാവോയിസ്‌റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, അടിയന്തരഘട്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഹെലികോപ്‌റ്റര്‍ എന്ന് പറയുമ്പോഴും വിഐപികളുടെ സഞ്ചാരത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുമോ എന്ന കാര്യത്തിലും വ്യക്തയില്ല. ഇത്തരത്തില്‍ ഏറെ ദുരൂഹതകള്‍ നിലനിര്‍ത്തിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള കരാര്‍ ഈ മാസം പത്തിന് ഒപ്പിടാന്‍ കേരള സര്‍ക്കാര്‍ തയാറെടുക്കുന്നത്.