തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി തിരുത്താനൊരുങ്ങി കേരള സർക്കാർ. ഭേദഗതി വൻ വിവാദമായതോടെയാണ് സർക്കാർ ആലോചന. മാധ്യമങ്ങളിലൂടെ വ്യക്തി അധിക്ഷേപം നടത്തുന്നവർക്കെതിരെ കേസ് എടുക്കാമെന്ന വ്യവസ്ഥയാണ് വിവാദമായത്. ഇത് സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപമായി മാത്രം മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. നിയമ ഭേദഗതിക്കെതിരെ പാർട്ടിക്കുള്ളിലും പൊലീസിലും എതിരഭിപ്രായം ഉയർന്നു. മുന്നണിക്ക് അകത്ത് സി.പി.ഐയും ഇതിനെതിരെ രംഗത്ത് വരികയും ചെയ്‌തു.
പൊലീസ് നിയമ ഭേദഗതി തിരുത്താനൊരുങ്ങി സർക്കാർ - കേരള സർക്കാർ
ഭേദഗതി വൻ വിവാദമായതോടെയാണ് സർക്കാർ ആലോചന. മാധ്യമങ്ങളിലൂടെ വ്യക്തി അധിക്ഷേപം നടത്തുന്നവർക്കെതിരെ കേസ് എടുക്കാമെന്ന വ്യവസ്ഥയാണ് വിവാദമായത്
പൊലീസ് നിയമ ഭേദഗതി തിരുത്താനൊരുങ്ങി സർക്കാർ
മാധ്യമങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാനാണ് സർക്കാർ നീക്കമെന്ന വിമർശനവുമായി പ്രതിപക്ഷവും എത്തി. മാത്രമല്ല വിഷയം കോടതിയിൽ എത്തിയാൽ തിരിച്ചടി ഉണ്ടായേക്കാമെന്നും സർക്കാർ കരുതുന്നു. ഇത് ഒഴിവാക്കാൻ കൂടിയാണ് തിരുത്തലിനെക്കുറിച്ച് ആലോചിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും അപവാദ പ്രചരണങ്ങളും നിയന്ത്രണം വിട്ടതോടെയാണ് അവ നിയന്ത്രിക്കാൻ പൊലീസ് നിയമം ഭേദഗതി ചെയ്‌ത് സർക്കാർ ഓർഡിനൻസ് ഇറക്കിയത്.